ഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി നല്കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഫൈസര്‍ വാക്സിന് നിര്‍മാതാക്കള്‍. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഫൈസര്‍. ഭരണകൂടവുമായി ബന്ധപ്പെടുകയും അടുത്തുതന്നെ ഉപയോഗത്തിന് അനുമതി തേടി വീണ്ടും അപേക്ഷ നല്‍കുമെന്നും ഫൈസര്‍ കമ്പനി വക്താവ് വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2020 ഡിസംബറില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഫൈസര്‍ വാക്സിന്റെ ഇന്ത്യയിലെ ഉപയോഗത്തിനും വിതരണത്തിനുമായുളള അനുമതിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിലെ ജനങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും ഫൈസര്‍ വാക്സിന് അനുമതി തേടിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനുമാണ് വിതരണം ചെയ്യുന്നത്.