ഉത്തരകടലാസ് വഴിയിൽ കണ്ടെത്തിയതിൽ അധ്യാപകനെതിരെ നടപടി

ഉത്തരക്കടലാസുകൾ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി കണ്ണൂർ സർവകലാശാല. ഉത്തരകടലാസുകളുടെ ചുമതലയുണ്ടായിരുന്ന അധ്യാപകനെതിരെയാണ് സർവകലാശാല നടപടി എടുത്തത്. പരീക്ഷ ചുമതലകളിൽ നിന്ന് ഈ അധ്യാപകനെ ഒഴിവാക്കാനും സർവകലാശാല തീരുമാനിച്ചു.

മൂല്യനിർണയത്തിനായി ഉത്തരകടലാസുകൾ ബൈക്കിൽ കൊണ്ടുപോകുമ്പോൾ വഴിയിൽ വീഴുകയായിരുന്നെന്നാണ്  അധ്യാപകന്റെ വിശദീകരണം. വിശദീകരണം തൃപ്തിരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 

സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാ​ഗത്തിലെ ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരകടലാസുകളാണ് വഴിയരുകിൽ നിന്ന് കിട്ടിയത്. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. ഉത്തര കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായതാണ്. അതേസമയം ഈ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More