കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ കേരളത്തിൽ ഒരാളെ കൂടി ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. സാംപിളുകള്‍ ശേഖരിച്ച് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിക്കും. ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ എത്തിയത്. രോഗിക്ക് ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ് ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
ഇറ്റലിയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാളെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇറ്റലിയില്‍ നിന്നെത്തി മറ്റൊരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഇയാൾ