ആദിവാസികള്‍ ഹിന്ദുക്കളല്ല: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍

റാഞ്ചി: ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. അവര്‍ക്ക് ഒരിക്കലും ഹിന്ദുക്കളാവാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ പ്രകൃതിയെ ആരാധിക്കുന്നവരാണ്. അതുകൊണ്ടാണ് അവരെ തദ്ദേശീയ ഗോത്രങ്ങളായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാർവാർഡ് സർവ്വകലാശാലയുടെ പതിനെട്ടാമത് 'ആനുവല്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍' പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് ജാര്‍ഖണ്ഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സമുദായങ്ങളില്‍ നിന്നുളളവരെ വര്‍ഷങ്ങളായി അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്. ആദിവാസികളുടെ കഴിവുകളെ ഇകഴ്ത്തി സംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്, ആളുകള്‍ക്ക് അവരോടുളള മനോഭാവം മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ജോലി ഉറപ്പാക്കാനാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലിനെ കുറിച്ച് സംസാരിക്കുന്നേയില്ല. കാരണം ജോലി ലഭിച്ചാല്‍ എല്ലാവരും തിരക്കിലാവും, പിന്നെ ആരാണ് ബിജെപിയുടെ കൊടി പിടിക്കാനുണ്ടാവുക എന്നും ഹേമന്ദ് സോറന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More