കാസര്‍ഗോഡ്: കുമ്പളയിലാണ് കിദൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുള്ള ഇവിടം 170 ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ് ആരിക്കാടിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കിദൂര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.
കിദൂര്‍ പക്ഷി സങ്കേതം കൂടുതല്‍ വിപുലീകരിക്കുകയും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 2.7 കോടി രൂപാ ചിലവില്‍ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. .പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. കിദൂര്‍ പക്ഷി സങ്കേതത്തില്‍ ക്യാമ്പ് ചെയ്യുന്നതിനായി പുതിയ പദ്ധതിയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫവലൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. സോളാര്‍ തെരുവ് വിളക്കുകള്‍, ആധുനിക ശൗചാലയങ്ങള്‍, എഫ്.ആര്.പി മാലിന്യ ശേഖരണ സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പക്ഷിസങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനല്‍കിയിട്ടുണ്ട്. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.