സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ മുപ്പത്തിയാറ് ദിവസങ്ങളായി സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളും മന്ത്രി എകെ ബാലനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചത്.

വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് പുതിയ തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കും, ആ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നുളള ആളുകളെ തെരഞ്ഞെടുക്കും തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി എകെ ബാലന്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി പറഞ്ഞു.

അതേസമയം, സിപിഒ റാങ്ക് ലിസ്റ്റിലുളളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ രേഖാമൂലം ഉറപ്പുകിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുളളു എന്നാണ് സിപിഒക്കാരുടെ തീരുമാനം. താല്‍ക്കാലിക ജീവനക്കാരുടെ സ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരം.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More