ഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നാളെമുതല്‍ വാക്സിന് നല്കിത്തുടങ്ങും.ഏത് വാക്സിനാണ് സ്വീകരിക്കേണ്ടതെന്ന് ജഡ്ജിമാര്‍ക്ക് തീരുമാനിക്കാം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കും വാക്സിന് നല്‍കുന്നുണ്ട്. കോടതി പരിസരത്തുതന്നെയാണ് വാക്സിനേഷനായുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും സുപ്രീംകോടതിയില്‍ വച്ചോ സര്‍ക്കാര്‍ ആശുപത്രികളില്‍ വച്ചോ വാക്സിന് സ്വീകരിക്കാനാവും.
ഭാരത് ബയോടെക്കിന്റെ കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് എന്നിവയാണ് രാജ്യത്ത് വാക്സിനേഷനായി ഉപയോഗിക്കുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും വാക്സിനേഷന് ചിലവ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്സിന് 250 രൂപയാണ് വില.
അതേസമയം കൊവിഡിനെതിരായ വാക്സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിച്ചു. 60 വയസിനു മുകളില്‍ പ്രായമുളളവരും ഗുരുതര രോഗമുളളവരുമായിരിക്കും ഈ ഘട്ടത്തില്‍ പ്രധാനമായും വാക്സിന് സ്വീകരിക്കുക. രണ്ടാംഘട്ട വാക്സിനേഷന് ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാക്സിന് സ്വീകരിച്ചിരുന്നു. രാവിലെ ആള് ഇന്ത്യ മെഡിക്കല്‍ സയന്സിലെത്തിയാണ് മോദി വാക്സിന് സ്വീകരിച്ചത്. കൊവിഡ് വാക്സിന് എടുക്കുന്നതിന് തടസമില്ലാത്ത എല്ലാവരും വാക്സിനെടുക്കണമെന്നും നമുക്കൊന്നായ് ഒരു കൊവിഡ് മുക്ത ഇന്ത്യ കെട്ടിപ്പടുക്കാം എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.