അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനുമെതിരെ ആദായനികുതി വകുപ്പ് റെയ്ഡ്

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനും നടി തപ്‌സി പന്നുവിനുമെതിരെ ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈ, പൂനെ തുടങ്ങി ഇരുവരുമായി ബന്ധപ്പെട്ട ഇരുപതോളം സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ചലചിത്ര നിര്‍മ്മാതാവ് വികാസ് ബഹലും വിതരണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

അനുരാഗ് കശ്യപും തപ്‌സി പന്നുവും നിരവധി ദേശീയ പ്രശ്‌നങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും പോപ് ഗായിക റിഹാന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം രാജ്യത്തെ നിരവധി പ്രമുഖ സിനിമാ കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇല്ലാതാക്കുന്നുവെങ്കില്‍, നിങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മറ്റുളളവരുടെ പ്രൊപ്പഗണ്ട ടീച്ചറാവാതെ നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നായിരുന്നു താരങ്ങളെ വിമര്‍ശിച്ചുകൊണ്ട് തപ്‌സി ട്വീറ്റ് ചെയ്തത്. അനുരാഗ് കശ്യപ് പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ കേസില്‍ റിയ ചക്രബര്‍ത്തിയെ പിന്തുണച്ച അദ്ദേഹം വിഷയത്തില്‍ പ്രതികരിക്കാത്ത ബോളിവുഡ് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More