പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ പട്ടിക സമാജത്തിന്റെ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കമുളള നൂറിലധികം പേരാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിപിജെഎസ് എറണാകുളം മഹിളാവിഭാഗം ജില്ലാ സെക്രട്ടറി രജിത അനിമോനാണ് ആദ്യം തല മുണ്ഡനം ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ബിപിജെഎസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണച്ച് സാമൂഹിക പ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ എസ് ഐ ചാക്കോയെയും ഡിവെഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.