'ഞങ്ങളെ വെറുക്കുന്ന എല്ലാവരോടും സ്നേഹപൂര്‍വ്വം' - അനുരാഗ് കശ്യപും തപ്സിയും പറയുന്നു

'ഞങ്ങള വെറുക്കുന്ന എല്ലാവരോടും സ്‌നേഹത്തോടെ... ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്...'  ഇതായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡിനുശേഷമുളള അനുരാഗ് കശ്യപിന്റെ ആദ്യ പ്രതികരണം. തപ്‌സി പന്നുവിനോടൊപ്പമുളള ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുരാഗ് കശ്യപ് ഇക്കാര്യം വ്യക്തമാക്കിയത്. അനുരാഗ് കശ്യപും തപ്‌സി പന്നുവുമൊന്നിക്കുന്ന ടൈം ട്രാവല്‍ ചിത്രമാണ് ദൊബാര.

അതേസമയം, ആദായനികുതി വകുപ്പിനെ പരിഹസിച്ചുക്കുന്നതായിരുന്നു നടി തപ്‌സി പന്നുവിന്റെ ട്വീറ്റുകള്‍. തന്റെ മൂന്ന് ട്വീറ്റുകളിലായി തപ്‌സി ഇങ്ങനെ കുറിച്ചു - മൂന്ന് ദിവസത്തെ പരിശോധനകളിലായി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനാണ് ശ്രമിച്ചത്. ഒന്ന്, പാരിസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ബംഗ്ലാവിന്റ താക്കോലുകള്‍... കാരണം വേനലവധി ദിനങ്ങള്‍ അടുത്തെത്തി. രണ്ട്, ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍... അവ നേരത്തെ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. മൂന്ന്, 2013-ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത്, ആദരണീയയായ കേന്ദ്ര ധനമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു. ഇതേ ആളുകള്‍ക്കെതിരെ 2013-ലും റെയ്ഡുകള്‍ നടന്നിരുന്നുവെന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി ട്വീറ്റുകള്‍ അവസാനിപ്പിച്ചത്.

വിഷയത്തില്‍ അനുരാഗ് കശ്യപിനും തപ്‌സിക്കും പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയത്. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ അനുകൂലിച്ചു സംസാരിച്ചതുകൊണ്ടാണ് അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വീടുകളില്‍ റെയ്ഡ് നടന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 7 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More