കെ. കെ. രമയെ പിന്തുണക്കേണ്ടത് ജനാധിപത്യപരമായ ബാധ്യതയെന്ന് രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാൻ ടി പിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ടത് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് രമേശ് ചെന്നിത്തല. കെ. കെ. രമ ഒരു  പ്രതീകമാണ്, വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ് രമയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാർട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടി.പി ചന്ദ്രശേഖരൻ ആർ എം പി എന്ന പാർട്ടി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. ഭരണഘടന നൽകിയ ജനാധിപത്യ അവകാശം  വിനിയോഗിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഎം എന്ന കൊലയാളി പാർട്ടി ചെയ്തത്.   വടകരയിൽ ഇടതു മുന്നണിയെ നേരിടുന്ന പ്രിയപ്പെട്ട കെ. കെ. രമയ്ക്ക് യു ഡി എഫിന്റെയും എന്റെയും  പിന്തുണ വാഗ്ദാനം ചെയ്യുന്നുതായും രമേശ് ചെന്നിത്തല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 16 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 16 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 19 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 19 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More