ലോക സന്തോഷ സൂചികയില്‍ ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്, ചൈനയും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നില്‍

തുടർച്ചയായ നാലാം വർഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിൻലൻഡ്. ഇന്ത്യ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒൻപതു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും 149 രാജ്യങ്ങളുടെ പട്ടികയിൽ 139-ാം സ്ഥാനത്താണ്. ഏറ്റവും പുറകില്‍ അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ 105-ാം സ്ഥാനത്താണ്. 84-ാം സ്ഥാനത്ത് ചൈനയും 129-ാം സ്ഥാനത്ത് ശ്രീലങ്കയും 101 -ാം സ്ഥാനത്ത് ബംഗ്ലാദേശും ഇടം പിടിച്ചു. 

ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുൻനിർത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്ലൻഡ്, നോർവേ, നെതർലൻഡ്, സ്വീഡൻ, ന്യൂസിലൻഡ് ഓസ്ട്രിയ തുടങ്ങിയ സ്കാന്‍ണ്ടിനെവിയന്‍ രാജ്യങ്ങളാണ്‌ തുടര്‍ച്ചയായി ആദ്യ സ്ഥാനങ്ങളിലുള്ളത്. 

ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ്‌ സൊല്യൂഷന്‍ നെറ്റ്‌വര്‍ക്കാണ്‌ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഈ റിപ്പോര്‍ട്ട്‌ തയാറാക്കുന്നത്. ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡ്‌, ഡെന്മാര്‍ക്ക്‌, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ്‌.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More