കൊറോണ: വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

കൊറോണ വൈറസ് തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും.  പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൊട്ടിൽ, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവയാണ് അടച്ചത്. പത്തനംതിട്ടയിൽ 6 പേർ കൊറോണ വൈറസ് ബാധമൂലം ചികിത്സയിലുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

തൃശൂരിലെ അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ, നാടകം കാണല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് 19 രോ​ഗബാധയുടെ പശ്ചാത്തലത്തിൽ  കേരളത്തിലെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സിനിമാ സംഘടനകൾ തീയറ്ററുകൾ അടച്ചിടുന്നത്.

Contact the author

web desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More