കല്പറ്റ: കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എം.ല്‍.എയും, മുന്‍ വനിതാ കമ്മിഷന് അധ്യക്ഷയുമാണ് കെ.സി റോസക്കുട്ടി ടീച്ചര്‍.
കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമിക അംഗത്വവും കെ.സി റോസക്കുട്ടി രാജി വച്ചു. വനിതകളെ തഴയുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കുറെ ആലോചിച്ചതിനു ശേഷമാണ് തീരുമാനം എടുത്തതെന്നും കെ.സി റോസക്കുട്ടി പറഞ്ഞു.
ലതികാ സുഭാഷിന് പിന്തുണയുമായി കെ.സി റോസക്കുട്ടിരംഗത്ത് എത്തിയിരുന്നു. പുരുഷന്മാര് നല്ക്കുന്ന അപ്പക്കഷ്ണങ്ങള്‍ കൊണ്ട് സംതൃപ്തിപ്പെടേണ്ട അവസ്ഥയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളത്. ഇത് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും. കൊല്ലം ജില്ലയില്‍ ഒരു സീറ്റ് ലഭിക്കാന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് കരയേണ്ടി വന്നു. ഇത്രയധികം ലിംഗ അസമത്വമുണ്ടായ കാലഘട്ടമുണ്ടായിട്ടില്ല- കെ.സി റോസക്കുട്ടി വ്യക്തമാക്കി.