ശബരിമല വിഷയം പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: കെ.കെ ശൈലജ

കോട്ടയം: ശബരിമല വിഷയം പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ശബരിമലയില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. അതിനെ വളച്ചൊടിച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊവിഡ്‌ കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അതിനാല്‍ വലിയ ഒരു രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ഥിയും, ദേവസ്വം മന്ത്രിയുമായ  കടകംപള്ളി സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പൂതന പ്രയോഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അയ്യപ്പ വിശ്വാസികളെ തകര്‍ക്കാന്‍ വന്ന പൂതനയാണ്‌ കടകംപള്ളി സുരേന്ദ്രന്‍ എന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍  പറഞ്ഞത്.


Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More