പത്തനംതിട്ടയിൽ 5 പേരുടെ ഫലം നെ​ഗറ്റീവ്. കോട്ടയത്ത് ആശുപത്രി അടപ്പിച്ചു

പത്തനംതിട്ടയിൽ കോവിഡ്19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള 5 പേരുടെ ഫലം നെ​ഗറ്റീവ്. 7 പേരുടെ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. ചികിത്സയിലുള്ള നവജാത ശിശുവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 24 പേരാണ് പത്തനംതിട്ടയിൽ ചികിത്സയിലുള്ളത്.

കോവിഡ് 19 ബാധിതർ ചികിത്സക്കെത്തിയ കോട്ടയത്തെ ആശുപത്രി അടപ്പിച്ചു. ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ആശുപത്രിയാണ് പൂട്ടിച്ചത്. ആശുപത്രി അടക്കാൻ കളക്ടർ നേരത്തെ നൽകിയ നിർദ്ദേശം ആശുപത്രി ഉടമകൾ പാലിച്ചിരുന്നില്ല.കലക്‌ടർ നേരിട്ടെത്തിയാണ്‌ പൂട്ടിച്ചത്‌. ക്ലിനിക്കിലെ ഡോക്‌ടർ നിരീക്ഷണത്തിലാണ്‌.

അതേസമയം ചെങ്ങളം സ്വദേശി അടുത്തിടപഴകിയ 24 പേരെ തിരിച്ചറിഞ്ഞു.ഇവരുമായി ഇടപഴകിയവരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്‌. കൊറോണ ബാധയെ തുടർന്ന് തീവ്രപരിചണ വിഭാ​ഗത്തിൽ ചികിത്സയിലുളള രോ​ഗിയുടെ നില​ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. കോട്ടയത്ത് മെഡിക്കല്‍ കോളജില്‍ പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു.

Contact the author

web desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More