പേര് മാറ്റി പഞ്ചാബ്; ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

IPL
Web Desk 1 month ago

ആദ്യ ഐ.പി.എല്‍. മുതല്‍ കളിക്കുന്നുണ്ടെങ്കിലും വലിയ നേട്ടങ്ങള്‍ അവകാശപ്പെടനില്ലാത്ത ടീമാണ് പഞ്ചാബ്‌. 2014-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. പിന്നീട് ആറു സീസണുകളിലും പ്ലേ ഓഫില്‍ എത്തിയില്ല. പരിമിതികളുടെ ചരിത്രം മായിച്ചുകളയാന്‍ പേരില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഇക്കുറി ടീം വരുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബിനു പകരം പഞ്ചാബ്‌ കിങ്സ് എന്നായി പേര്.

കെ.എല്‍ രാഹുല്‍ -മായക് അഗര്‍വാള്‍ സഖ്യത്തിന്‍റെ ബാറ്റിംഗ് മികവില്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ തുടക്കം ഉജ്ജ്വലമായിരുന്നു. തുടര്ന്ന് ഡേവിഡ് മലാന്‍, നിക്കോളാസ് പൂരന്‍, ക്രിസ് ഗയ്ല്‍, മന്‍ദീപ് സിംഗ് തുടങ്ങിയവര്‍  ഉള്‍പ്പെട്ട ബാറ്റിംഗ് നിര ഇക്കുറിയും ശക്തമാണ്. മുഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍, മോയ്സസ് ഹെന്‍റിക്കസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രലിയയുടെ പുതുമുഖ താരം റിലെമെറെഡിത്തുകൂടി എത്തുമ്പോള്‍ ഇക്കുറി പേസ് വിഭാഗവും ശക്തം. പക്ഷെ മുരുഗന്‍ അശ്വിന്‍, രവി ബിഷ്ണോയി എന്നിവര്‍ നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ ഏറെ പരിമിതികളുണ്ട്.   

അതേസമയം, ഐപിഎല്‍ 14-ാം സീസണ് നാളെ തുടക്കമാകും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മ നയിക്കുന്ന മുന്‍ സീസണിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30യ്ക്കാണ് മത്സരം ആരംഭിക്കുക.

Contact the author

Web Desk

Recent Posts

Sports Desk 5 months ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

More
More
Sports Desk 5 months ago
IPL

ഐപിഎൽ 2020: മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം

More
More
Sports Desk 6 months ago
IPL

ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

More
More
IPL

മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

More
More
Sports Desk 7 months ago
IPL

കൊൽക്കത്തയെ 49 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

More
More
Web Desk 1 year ago
IPL

ഐപിഎൽ 2020 താൽക്കാലികമായി നിർത്തിവച്ചു

More
More