പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു

തിരുവനന്തപുരം: വരുന്ന അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം അച്ചടിക്കുന്നത് 4.41കോടി പുസ്തകങ്ങളാണ്. മൂന്ന് വാല്യങ്ങളിലായാണ് 1 മുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. ഇതില്‍ ഒന്നാം വാല്യത്തിലെ പുസ്തകങ്ങളാണ് വിതരണം ആരംഭിച്ചിരിക്കുന്നത്.

കാക്കനാട് ഗവ. പ്രസില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ഷോര്‍ണൂര്‍ ബുക്ക്‌ ഡിപ്പോയില്‍  എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. കൊവിഡ്‌ കാരണം കഴിഞ്ഞ വര്‍ഷം അച്ചടിച്ച പുസ്തകങ്ങള്‍ കെട്ടി കിടക്കുന്നതിനാല്‍ ഇത്തവണ അച്ചടിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയും.

ഈ വര്‍ഷത്തെ വര്‍ക്ക് ഓഡര്‍ മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ്  സര്‍ക്കാര്‍ പറയുന്നത്. ജനുവരി ആദ്യ വാരമാണ് അച്ചടി തുടങ്ങിയത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 2 months ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 2 months ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More
Web Desk 3 months ago
Education

പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

More
More
Web Desk 5 months ago
Education

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും പാസ്; സര്‍ക്കാര്‍ ഉത്തരവ്

More
More
Web Desk 6 months ago
Education

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്‌ വര്‍ധിപ്പിച്ചു

More
More