ഡിവൈഎഫ്‌ഐയുടെ സംരക്ഷണയില്‍ നീയാം നദിയുടെ ചിത്രീകരണം പുനരാരംഭിച്ചു

പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച  'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് സിനിമ ചിത്രീകരണം പുനരാരംഭിച്ചത്. ഞായറാഴ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ചിത്രീകരണം തുടര്‍ന്നു.

ശനിയാഴ്ച്ചയാണ് പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രപരിസരത്ത് 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഹിന്ദു മുസ്ലീം പ്രണയകഥ പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് അക്രമികള്‍ പറഞ്ഞതായി സിനിമയുടെ തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് പറഞ്ഞു.

സിനിമാ സംഘത്തെ ആക്രമിച്ചവരില്‍ അഞ്ച് പേരേ കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രമണ്യന്‍, ശ്രീജിത്ത്, സച്ചിതാനന്ദന്‍, ബാബു, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രതികരിക്കാത്ത സിനിമാസംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ഒരു മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More