ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്‍ഡിഎയില്‍ നിന്നു രാജിവെച്ചു; ബിജെപിയ്ക്ക് തിരിച്ചടി

ഗോവ ഫോർവേർഡ് പാർട്ടി എൻഡിഎയിൽ നിന്നും രാജിവെച്ചു. ബിജെപി സർക്കാറിന്റെ ഗോവൻ വിരുദ്ധ നയത്തിൽ പതിക്ഷേധിച്ചാണ് രാജിയെന്ന് പാർട്ടി അധ്യക്ഷൻ വിജയ് സർദ്ദേശായ് പറഞ്ഞു. മഡ്ഗാവ് മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഗോവ ഫോർവേഡ് പാർട്ടിയുടെ ഇപ്പോഴത്തെ രാജിപ്രഖ്യാപനം. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജിഎഫ്പിയുടെ ഈ പിന്മാറ്റം.

ഗോവയുടെ തനതായ ജീവിതശൈലി, പാരമ്പര്യം, പരിസ്ഥിതി, ഉപജീവനം എന്നിവയെല്ലാം സർക്കാർ തുലച്ചുവെന്ന് വിജയ് സർദേശായി പറഞ്ഞു. ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾക്കും ഗോവൻ ജനതയുടെ ആഗ്രഹങ്ങൾക്കും ഒപ്പം നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. 2017 ല്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് വിജയ് സര്‍ദേശായി. 

2019 ല്‍ പരീക്കറുടെ മരണത്തെത്തുടര്‍ന്ന് പ്രമോദ് സാവന്ത് അധികാരത്തിലെത്തിയതോടെ ഈ മുന്നണി ബന്ധം തകരുകയായിരുന്നു. സാവന്ത് അധികാരമേറ്റപ്പോള്‍ മന്ത്രിസഭയില്‍ നിന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി അംഗങ്ങളെ ഒഴിവാക്കിയതായിരുന്നു ഇതിന് കാരണം.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More