ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 16 കാരൻ ​ഗുരതരാവസ്ഥയിൽ

​ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 16 കാരൻ വൈദ്യുതാഘാതമേറ്റ് ​ഗുരതരാവസ്ഥയിൽ. കർണാടകയിലെ മംഗളൂരുവിലെ ജോകട്ടേ റോഡ് നമ്പർ 04 ന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം. മുഹമ്മദ് ദിഷാൻ എന്ന കൗമാരക്കാരനാണ് സെൽഫി എടുക്കുന്നതിനായി  ഗുഡ്സ് വണ്ടിയുടെ മുകളിൽ കയറിയത്. റെയിൽവെ ട്രാക്കിലെ ഇലട്രിക്ക് കേബിളിൽ നിന്ന് വൈദ്യതാഘാതമേൽക്കുകയായിരുന്നു.  25,000 വോൾട്ട് പവറുള്ള കേബിളിൽ തട്ടി ദിഷാൻ തെറിച്ചു വീണു. കുട്ടിയുടെ ശരീരത്തിന്റെ പകുതിഭാ​ഗത്തും പൊള്ളലേറ്റിട്ടുണ്ട്.

ദിഷനെ ഉടൻതെന്നെ മംഗളൂരുവിലെ എജെ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ  പ്രവേശിപ്പിച്ചു. ​അപകട നിലതരണം ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്പെക്ടർ ആശുപത്രി സന്ദർശിച്ച് കുടുംബാം​ഗങ്ങളിൽ നിന്ന് മൊഴിയെടുത്തു.

ഉത്തർപ്രദേശിലെ ബുദാൻ ജില്ലയിലെ ഇസ്ലാംനഗറിൽ ഓടുന്ന ബൈക്കിൽ നിന്നും ചിത്രമെടുക്കാൻ ശ്രമിച്ച  17 കാരൻ കഴിഞ്ഞ  ദിവസം  മരണപ്പെട്ടിരുന്നു. അപകടത്തിൽ ഇയാളുടെ രണ്ട് സുഹൃത്തുക്കൾക്കും ​ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിക്കുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് അപകട കാരണം. ബൈക്കിന്റെ ബാലൻസ് നഷ്ടപ്പെടുകയും വൈദ്യുത തൂണിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 17 കാരന്റെ ജീവൻ രക്ഷിക്കാനായില്ല.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 23 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 4 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More