കൊവിഡ്: തമിഴ്നാട് അതിർത്തികൾ അടച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള റോഡുകൾ അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം തമിഴ്നാട് പൊലീസാണ് റോഡുകൾ അടച്ചത്. ജില്ലയിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള 15 ഓളം റോഡുകളിലാണ് ബാരിക്കേകൾ സ്ഥാപിച്ചത്. തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയും അടച്ചിരിക്കുകയാണ്. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇ പാസ് ഉള്ളവർക്കും അതിർത്തി കടക്കാൻ അനുവദമുണ്ട്. 

 അമ്പൂരി, വെള്ളറട, പനച്ചമൂട്, കണ്ണുവാമൂട്, ഉച്ചക്കട പൊഴിയൂർ എന്നീ അതിർത്തികളിലൂടെ ആരെയും തമിഴ്നാട്ടിലേക്ക് പോകാൻ അനുവിദിക്കുന്നില്ല. അതിർത്തി അടച്ചത് അറിയാതെ നിരവധി യാത്രക്കാർ എത്തുന്നുണ്ട്. വാഹനങ്ങളിൽ എത്തുന്നവരെ മടക്കി അയക്കുന്നുണ്ട്. അതിർത്തി അടച്ചത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഔദ്യോ​ഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. അതേ സമയം വിഷയത്തില് ഇടപെടണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More
National Desk 1 day ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

More
More
National Desk 1 day ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

More
More
National Desk 1 day ago
National

അതിജീവിതയെ മാനസികമായി തളര്‍ത്തരുത് - വിചാരണയ്ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

More
More
National Desk 1 day ago
National

രാജീവ് ഗാന്ധി വധക്കേസില്‍ മോചനമാവശ്യപ്പെട്ട് നളിനി സുപ്രീംകോടതിയെ സമീപിച്ചു

More
More
National Desk 1 day ago
National

മൃഗങ്ങള്‍ പോലും കഴിക്കില്ല; ഉത്തര്‍പ്രദേശില്‍ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി പറഞ്ഞ് കരയുന്ന പൊലീസുകാരന്റെ വീഡിയോ വൈറല്‍

More
More