4 ലക്ഷം ഡോസ് വാക്സിന്‍ എത്തി; സംസ്ഥാനത്ത് ഇന്ന് മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്  പുതിയതായി 4  ലക്ഷം കൊവിഡ്‌ വാക്സിന്‍ ഡോസുകള്‍ കൂടിയെത്തി. ഇന്ന് മുതല്‍ പുതിയ ഡോസുകള്‍ വിതരണം ചെയ്തു തുടങ്ങും. കോഴിക്കോട്, മലപ്പുറം, എറണാകുളം, ജില്ലകളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്  4 ലക്ഷം ഡോസുകള്‍ കൂടി  സംസ്ഥാനത്ത് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് ആണ് ഇന്ന് മുതല്‍ വിതരണം ആരംഭിക്കുന്നത്. 

വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. മലപ്പുറം ജില്ലയില്‍ കൊവാക്സിനും, കൊവി ഷീല്‍ഡും കൂടി 15,000 ഡോസ് വാക്സിന്‍ മാത്രമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. 

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 5000 കൊവിഷില്‍ഡ് ഡോസ് മാത്രമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം അധികാരികള്‍ കുറച്ചിരുന്നു. ഇതേസമയം കേരളത്തിന് ലഭ്യമായ 73,38,806 ഡോസിൽ ഒരു തരി പോലും പാഴാക്കാതെ 74,26,164 പേർക്ക് വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി ഇന്നലെ  നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാക്സിൻ പാഴാക്കാതെ വിതരണം ചെയ്ത നേഴ്സ്മാരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 11 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 18 hours ago
Keralam

'റേപ്പ് ജോക്ക്' നടത്തിയ ശ്രീജിത്ത് പണിക്കര്‍ 'പ്രതിഭയുള്ള' ചെറുപ്പക്കാരനാണെന്ന് രാഹുല്‍ ഈശ്വര്‍

More
More
Web Desk 18 hours ago
Keralam

'ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേയുണ്ട്': സച്ചിദാനന്ദൻ

More
More
Web Desk 1 day ago
Keralam

കൊവിഡ് ചികിത്സാമാനദണ്ഡം പരിഷ്കരിച്ചു; പോസിറ്റീവ് അല്ലാത്തവർക്കും ആശുപത്രികളിൽ ചികിത്സ നൽകാം

More
More
Web Desk 2 days ago
Keralam

ചരിത്ര വിജയം പിണറായിയുടേത് മാത്രമായി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു -സിപിഎം

More
More