ഗം​ഗയിലൂടെ മൃതദേഹം ഒഴുകിയെത്തുന്നത് തടയാൻ അതിർത്തിയിൽ വലകെട്ടി ബീഹാർ

പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ​ഗം​ഗാ അതിർത്തിയിൽ വലകെട്ടി ബീഹാർ. ​ബീഹാറിലെ ബക്സർ ജില്ലയിൽ ​ഗം​ഗയിലൂടെ ഒഴുകിയെത്തിയ 71 മ‍ൃതദേഹങ്ങൾ സംസ്കരിച്ചതായി ബീഹാറിലെ ജലവിഭവ വകുപ്പ് മന്ത്രി  സഞ്ജയ് കുമാർ ഝാ അറിയിച്ചു. മ‍‍ൃതദേഹങ്ങൾക്ക് 5 ദിവസം വരെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ബീഹാറിലെ റാണിഘട്ടിലാണ് ബീഹാർ സർക്കാർ വലകെട്ടിയിരിക്കുന്നത്. കൊവിഡ് രോ​ഗികളുടെ മൃത​ദേഹം പുഴയിലൂടെ ഒഴുകിയെത്തുന്നതിൽ കടുത്ത ആശങ്ക ബീഹാർ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ജാ​ഗ്രത വേണമെന്ന് ബീഹാർ സർക്കാർ യുപി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കടുത്ത ദുഖം രേഖപ്പെടുത്തിയെന്നും ഝാ പറഞ്ഞു. ​ഗം​ഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​ഗം​ഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ആവർത്തിക്കാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More