'ടൗ​ട്ടെ' 'ഓ​ഖി'​ക്ക് സ​മാ​ന​മെ​ന്ന് മു​ന്ന​റി​യി​പ്പ്; പേരിട്ടത് മ്യാന്മാര്‍

തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ള്ളു​ന്ന 'ടൗ​ട്ടെ' ചുഴലിക്കാറ്റ് കേ​ര​ള​ത്തെ വി​റ​പ്പി​ച്ച 'ഓ​ഖി'​ക്ക് സ​മാ​ന​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ടൗ​ട്ടെ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് നീങ്ങുമെന്നും, ചു​ഴ​ലി​ക്കാ​റ്റിെൻറ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ള​മി​ല്ലെന്നുമാണ് നിഗമനം. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​ർ കാ​റ്റാ​യും പേ​മാ​രി​യാ​യും വെ​ള്ള​പ്പൊ​ക്ക​മായും ക​ട​ൽ​ക്ഷോ​ഭ​മാ​യും മ​ണ്ണി​ടി​ച്ചി​ലാ​യും ടൗ​ട്ടെ കേ​ര​ള​ത്തി​ലു​മെ​ത്തു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കുന്നു.

മ്യാൻമറാണ് ചുഴലിക്കാറ്റിന് 'ടൗ​ട്ടെ' (Tauktae, Pron' Tau’Te) എന്ന് നാമകരണം ചെയ്തത്. ബർമീസ് ഭാഷയിൽ 'ഗെക്കോ' എന്നര്‍ത്ഥം. പ്രത്യേക ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന പല്ലിയാണ്‌ ഗെക്കോ. 'ഗെക്കോണിഡേ' കുടുംബത്തില്‍പെടുന്ന ഗെക്കോകള്‍ വ്യത്യസ്ത ശബ്ധങ്ങളിലൂടെ കൃത്യമായി ആശയവിനിമയം നടത്തുന്ന പല്ലി വര്‍ഗ്ഗമാണ്.

കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും പെട്ടെന്ന് തിരിച്ചറിയാനും പൊതുജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്‌ള്യൂ എം ഓ)  യുഎന്നിന്റെ 'എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും' (എസ്‌കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിച്ചത്.

മൊത്തം ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍. 

ഇപ്രകാരം ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകളാണ് ഈ മേഖലയില്‍ വരുന്ന ചുഴലിക്കാറ്റിന് ഇടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Weather

മാന്‍ദൌസ് ചുഴലിക്കാറ്റ്: കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

More
More
Web Desk 3 months ago
Weather

അടുത്ത നാലുദിവസം ഇടിമിന്നലും മഴയും; കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ജാഗ്രത

More
More
Web Desk 4 months ago
Weather

ഇന്നും നാളെയും ദൃശ്യമാകാത്ത ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

More
More
Web Desk 6 months ago
Weather

സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

More
More
Web Desk 8 months ago
Weather

വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത

More
More
Web Desk 1 year ago
Weather

ആറു പതിറ്റാണ്ടിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് 2021 ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

More
More