കോഴിക്കോട്: സാധാരണക്കാരുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന കെ പി രാമമൂർത്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം. കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനായിരുന്ന കെ.പി രാമമൂര്‍ത്തി സാധാരണക്കാരുടെ ഡോക്ടർ എന്ന നിലക്കാണ് സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്.
ഏറ്റവും കുറഞ്ഞ ചിലവില്‍ രോഗികള്‍ക്ക് ചികല്‍സ നല്‍കിയാണ് അദ്ദേഹം സാധാരണക്കാരുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്നത്. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡോ: മാലതി രാമമൂർത്തിയാണ് ഭാര്യ. ഡോക്ടർ ശബരീനാഥ് രാമൂർത്തി, അഡ്വ: സംഗീതാ രാമമൂർത്തി എന്നിവരാണ് മക്കള്‍. പുതിയപാലം ബ്രാഹ്മണ സമൂഹം സ്മശാനത്തിലാണ് നടക്കുക ശവ സംസ്കര ചടങ്ങുകള്‍ നടക്കുക.