ബലാത്സം​ഗക്കേസിൽ തരുൺ തേജ്പാലിനെ വെറുതെവിട്ടു

തെഹൽകാ മാ​ഗസിൻ മുൻ മാനേജിം​ഗ് എഡിറ്റർ തരുൺ തേജ്പാലിനെ ബലാത്സം​ഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കി. ​മപൂസ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ്  കോടതിയാണ് തേജ്പാലിനെ വെറുതെവിട്ടത്. ജഡ്ജ് ക്ഷേമ ജോഷിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. തേജ്പാലിനെതിരെ ചുമത്തിയ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 

2013 നവംബർ 7- നും 8- നും ​ഗോവയിലെ ബാംബോലിൻ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് സഹപ്രവർത്തകയെ ലൈം​ഗീകമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തെൽഹൽകയുടെ ഔദ്യോ​ഗിക പരിപാടിയായ തിങ്ക്-13 എന്ന പരിപാടിക്കായാണ് തേജ്പാൽ ഹോട്ടലിൽ എത്തിയത്. പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ  തുടർന്ന് 2017 ൽ ​ഗോവ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.  ​

ബലാത്സം​ഗം, അന്യായമായി തടവിൽ വെക്കൽ എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരുന്നത്. 2019 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തേജ്പാലിന്റെ ആവശ്യം ​ഗോവയിലെ ബോബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 20 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More