ഭര്‍ത്താക്കന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട്, സ്ത്രീകളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഗാര്‍ഹിക പീഡന നിരോധന നിയമത്തെയും വിവാഹത്തെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ഗാര്‍ഹിക പീഡന നിരോധന നിയമത്തിനു സമാനമായി വിവാഹ-ഗാര്‍ഹിക ബന്ധങ്ങളില്‍ പുരുഷന്‍ ഇരയായി സ്ത്രീക്കെതിരെ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ അത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനായി ഒരു നിയമവും നിലവിലില്ലെന്നാണ് ജസ്റ്റിസ് എസ് വൈദ്യനാഥന്റെ നിരീക്ഷണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നും ഉപദ്രവമായിരുന്നുവെന്നും കാണിച്ച് ഹര്‍ജിക്കാരന്‍ നേരത്തേ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. വിവാഹമോചനം അനുവദിക്കുന്നതിന് നാലുദിവസം മുന്‍പ് ഭാര്യ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും അവര്‍ കോടതിയിലെത്തിയില്ല അതിനാല്‍ ഹര്‍ജിക്കാരനെ ഭാര്യ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഭാര്യക്കെതിരായ പരാതിയുമായി മുന്നോട്ടുപോവാന്‍ ഭര്‍ത്താവിന് ഗാര്‍ഹിക പീഡനം പോലുളള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More