പീഡനക്കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിൽ യുക്തിയില്ലെന്ന് ​ഗോവ സർക്കാർ

ബലാത്സം​ഗക്കേസിൽ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി യുക്തിസഹമല്ലെന്ന് ​ഗോവ സർക്കാർ. വിചാരണക്കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച ​ഗോവക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഹർജിയിന്മേൽ തരുൺ തേജ്പാലിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 24 നകം നോട്ടീസിന് മറുപടി നൽകണം. 

വിചാരണക്കോടതി വിധിയിൽ  ഇരയുടെ ബുദ്ധിയെയും അറിവിനെയും കുറിച്ച് നിന്ദ്യമായ പരാമർശങ്ങൾ നടത്തിയെന്ന് തുഷാർ മേത്ത ഹർജി പരി​ഗണിക്കവെ അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമത്തിന് ഇരയായയാൾ എങ്ങനെ പെരുമാറണം എന്ന് കോടതി നിർദ്ദേശിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു. തരുൺ  തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ  കഴിഞ്ഞ ദിവസമാണ് ​ഗോവ സർക്കാർ അപ്പീൽ സമർപ്പിച്ചത്. 

കഴിഞ്ഞ മാസം 21 നാണ് തരുൺ തേജ്പാലിനെ  കോടതി കുറ്റവിമുക്തനാക്കിയത്. ​മപൂസ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ്  കോടതിയാണ് തേജ്പാലിനെ വെറുതെവിട്ടത്. ജഡ്ജ് ക്ഷേമ ജോഷിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. തേജ്പാലിനെതിരെ ചുമത്തിയ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 

2013 നവംബർ 7- നും 8- നും ​ഗോവയിലെ ബാംബോലിൻ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് സഹപ്രവർത്തകയെ ലൈം​ഗീകമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തെൽഹൽകയുടെ ഔദ്യോ​ഗിക പരിപാടിയായ തിങ്ക്-13 എന്ന പരിപാടിക്കായാണ് തേജ്പാൽ ഹോട്ടലിൽ എത്തിയത്. പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ  തുടർന്ന് 2017 ൽ ​ഗോവ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.  ​

ബലാത്സം​ഗം, അന്യായമായി തടവിൽ വെക്കൽ എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരുന്നത്. 2019 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തേജ്പാലിന്റെ ആവശ്യം ​ഗോവയിലെ ബോബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 16 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More