'ഷെയിം ഓണ്‍ യു'; സമാന്തക്കെതിരെ വിദ്വേഷ ക്യാംപെയിന്‍

ആമസോണ്‍ സീരീസായ 'ഫാമിലി മാന്‍ സീസണ്‍ 2' വിവാദത്തില്‍ നടി സമാന്തക്കെതിരെ ട്വിറ്ററില്‍ വിദ്വേഷ ക്യാംപെയിന്‍. സീരീസില്‍ സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. #shameonyousamantha എന്ന ഹാഷ്ടാഗാണ് ഇതിനോടകം ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുന്നത്.

സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സീരീസ് ബാന്‍ ചെയ്യണമെന്ന പ്രതിഷേധം ശക്തമായിരുന്നു.

'രാജി' എന്നാണ് സീരീസില്‍ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാല്‍ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് വാദം. രാജിയിലൂടെ അത്തരം വിഭാഗക്കാരെ ആക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് മിക്ക ട്വീറ്റിന്റെയും ഉള്ളടക്കം.

തമിഴ്‌നാട്ടിലെ ജനങ്ങളാണ് സമാന്ത എന്ന നടിയെ സ്റ്റാര്‍ ആക്കിയത്. അവരോട് ഇത്തരം നന്ദികേട് കാണിക്കുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നു. രാജി എന്ന കഥാപാത്രം ഒരിക്കലും വില്ലത്തിയല്ലെന്ന് സമാന്ത തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പ്രതിഷേധം ശക്തമായി തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 months ago
Web series

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

More
More
Web series

'റിപ്പറു'മായി കരിക്ക് ടീം നെറ്റ്ഫ്‌ളിക്‌സിലേക്ക്

More
More
Web series

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ

More
More