ശബ്ദരേഖ നിഷേധിക്കാതെ സുരേന്ദ്രന്‍; മാധ്യമ പ്രവര്‍ത്തര്‍ക്കെതിരെ ഭീഷണിയും താക്കീതും

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സികെ ജാനുവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ നിഷേധിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ തയാറായില്ല. തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രസ്തുത ശബ്ദരേഖയില്‍ കൂട്ടിച്ചേര്‍ക്കലും ചില ഭാഗങ്ങളില്‍ വെട്ടിക്കുറയ്ക്കലും നടന്നിട്ടുണ്ടാകാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സിപിഎം ഫ്രാക്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് എന്നും സ്വര്‍ണ്ണക്കടത്ത് കേസിന് സമാനമായ കേസ് കേട്ടിച്ചമയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിക്കെതിരെ അനാവശ്യമായി വാര്‍ത്ത കൊടുക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടര്‍മാരും മാധ്യമസ്ഥാപനങ്ങളിലെ ഡെസ്ക്കില്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്തകൊടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ആരെയുമല്ല നിലവില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. പൊലീസുമായി സഹകരിക്കും. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയില്‍ നിന്നുളള സാമൂഹിക പ്രവര്‍ത്തകയാണ് സികെ ജാനു.  അവരെ അവഹേളിക്കാനുളള ശ്രമമാണ് നടക്കുന്നത്. സികെ ജാനുവിന് പണം ആവശ്യമുണ്ടെങ്കില്‍ തന്നെയോ ദേശീയ നേതാക്കളെയോ നേരിട്ട് വിളിക്കാനുളള സ്വാതന്ത്രവും അടുപ്പവുമുണ്ട്. പണമിടപാട് നടത്താന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. എല്ലാ മണ്ഡലങ്ങളിലെ പോലെ സികെ ജാനുവിന്റെ മണ്ഡലത്തിലും നിയമാനുസൃതമായി പണം ചിലവഴിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പത്ത് കോടി എന്നത് പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ല. എന്നാല്‍ ശബ്ദരേഖയിലെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലേ കാര്യങ്ങള്‍ വ്യക്തമാവുകയുളളുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊടകര സംഭവത്തില്‍ അസത്യങ്ങള്‍ക്കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ബിജെപിക്ക് ഇതുമായി ഒരു ബന്ധവുമില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ലീഗുമടക്കമുളള പാര്‍ട്ടികളുടെ 38 കോടിയോളം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു എന്നാല്‍ ആരും കേസുകൊടുത്തില്ല. ഇപ്പോള്‍ തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സിപിഎമ്മിന് 25 കോടി രൂപയാണ് നല്‍കിയത്. അത് കളളപ്പണമാണോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More