വോഗിന്റെ പുതിയ കവര്‍ ഗേളായി അക്ടിവിസ്റ്റ് മലാലാ യൂസഫ്സായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിന് താലിബാന് ആക്രമിച്ച പെണ്‍കുട്ടിയാണ് മലാല. ചുവന്ന വസ്ത്രത്തിലും, സ്കാര്ഫിലുമുള്ള മനോഹരമായ ചിത്രം മലാല തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെര്‍ഗ്, എമ്മ ഗോണ്‍സാലെസ് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും ഈ മാഗസിനില്‍ മലാല പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് മലാല ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയത്. പതിനേഴാമത്തെ വയസില്‍ നോബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല. ഒരു പെണ്‍കുട്ടി തന്റെ മനസ്സില്‍ വഹിക്കുന്ന ശക്തി എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നാണ് വോഗിന്റെ പുതിയ കവര്‍ ഫോട്ടോ ട്വീറ്ററില്‍ പങ്കുവെച്ച് മലാല കുറിച്ചത്. അതി സാധാരണമായ വ്യക്തിത്വമാണ് മലാലയെന്നാണ് മിഷേല്‍ ഒബാമ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫോട്ടോഗ്രാഫറായ നിക്ക് നൈറ്റാണ് മലാലയുടെ ഫോട്ടോഷൂട്ട് നടത്തിയത്. സ്റ്റെല്ല മക്കാർട്ട്നി ഡിസൈന്‍ ചെയ്ത തിളക്കമുള്ള വസ്ത്രമാണ് ധരിച്ചത്. ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്ന ഹെഡ്സ്കാര്ഫിനെ താനടങ്ങുന്ന പഷ്തൂണ്‍ വിഭാഗക്കാരുടെ സംസ്കാരത്തിന്റെ ഭാഗമെന്നാണ് മലാല വിശേഷിപ്പിച്ചത്. സ്വന്തമായി പ്രോഡക്ഷന്‍ ഹൗസുള്ള മലാല അതില്‍ പങ്കുവെക്കുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റ്റികളാണ്.