ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം ഇന്ന്; ചരിത്രത്തിലാദ്യം

കവരത്തി: ലക്ഷദ്വീപിലെ ഭരണകൂട നടപടികള്‍ക്കെതിരെ ഇന്ന് ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂറാണ് നിരാഹാരം. ദ്വീപിലെ ബിജെപി ഘടകത്തിന്റെയും പിന്തുണ സമരത്തിനുണ്ട്.

ഈ പ്രക്ഷോഭ സമരത്തില്‍ നിന്നും തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കക്ഷിരാഷ്ട്രീയത്തിനതീതമായി, മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം നടത്തുന്നത് ദ്വീപിൽ ആദ്യമാണ്. ഒരു പതിറ്റാണ്ടിനു ശേഷമാണു ദ്വീപിൽ ഹർത്താലിനു തുല്യമായ സമരമുറ പരീക്ഷിക്കപ്പെടുന്നതും. 2010ൽ ചില ദ്വീപുകളില്‍ മാത്രം വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു. മുഴുവൻ ദ്വീപുകളിലും കടകൾ അടച്ചിടുന്നതും പ്രതിഷേധദിനം ആചരിക്കുന്നതും ഇതാദ്യമാണ്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More