അന്ന് എന്നെ നോക്കി ചിരിച്ചു; ഇപ്പോൾ എന്തായി: കൊറോണയെ നേരിടുന്ന ഇന്ത്യയെ പരിഹസിച്ച് നിത്യാനന്ദ

കൊറോണ വൈറസ് ബാധ(കോവിഡ്-19) ലോകമാകെ പടര്‍ന്നു പിടിക്കുമ്പോള്‍ പരിഹാസവുമായി സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ കൊറോണ വൈറസ് പകരുന്ന സാഹചര്യം ഒരുവിധം തടയാനാകുമെന്നാണ് ലോകമാകെയുള്ള ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനെ കൂട്ടുപിടിച്ചാണ് നിത്യാനന്ദയുടെ പരിഹാസം. ''കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി താന്‍ ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ തന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു. ഇപ്പോള്‍ ലോകം സംസാരിക്കുന്നത് സാമൂഹ്യ ഇടപെടലില്‍ നിന്നും എങ്ങിനെ വിട്ട് നില്‍ക്കാമെന്നാണ്. ഭഗവാന്‍ പരമശിവം ഞങ്ങളെ രക്ഷിച്ചു. ഇതാണ്, ദൈവത്തിന്റെ ശക്തി’- നിത്യാനന്ദ പറഞ്ഞു.

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More