കഞ്ചാവ് പ്രസാദമായി നല്‍കുന്ന ഇന്ത്യന്‍ ക്ഷേത്രം

കഞ്ചാവിന്റെ ഉപയോഗവും വിതരണവും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവിനെ പവിത്രമായി കാണുന്ന, അത് പ്രസാദനമായി കൊടുക്കുന്ന ചില ക്ഷേത്രങ്ങളുണ്ട് ഇന്ത്യയില്‍. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലിലെ മൗനേശ്വര ക്ഷേത്രത്തിലാണ് കഞ്ചാവ് പ്രസാദമായി നല്‍കുന്നത്. ആത്മീയതയില്‍ ഉയര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന വാര്‍ഷികമേളയിലാണ് ഭക്തര്‍ക്ക് ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് നല്‍കുന്നത്. മൗനേശ്വരനെ പ്രാര്‍ത്ഥിച്ച ശേഷം ഭക്തര്‍ ഈ കഞ്ചാവ് വലിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ അവിടെ പോകുന്ന എല്ലാവര്‍ക്കും കഞ്ചാവ് ലഭിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിലര്‍ കഞ്ചാവ് വെളളത്തില്‍ കലക്കി തിളപ്പിച്ച് കുടിക്കുമ്പോള്‍, മറ്റുചിലര്‍ പുകയിലപ്പൊടി പോലെ കഴിക്കുന്നു. ക്ഷേത്രവളപ്പിനകത്ത് എവിടെയിരുന്നും കഞ്ചാവ് വലിക്കുന്നതിന് തടസമൊന്നുമില്ല. പ്രസാദം ലഹരിക്കുളള ഉപാധിയായല്ല നല്‍കുന്നത് അത് പുറത്ത് വില്‍പ്പനക്കായി ഉപയോഗിക്കില്ലെന്നും ക്ഷേത്രം അധികൃതര്‍ പറയുന്നു. ഇതുവരെ ഇവിടെ കഞ്ചാവ് പ്രസാദമായി നല്‍കുന്നതിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുമില്ല. സുര്‍പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുളള കൃഷ്ണ നദിയുടെ തീരത്താണ് മൗനേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇസ്ലാമിക-ഹിന്ദു ശൈലികളുടെ സമന്വയമാണ് ഈ കെട്ടിടം. റയ്ച്ചൂരിലെയും യാദഗിരിയിലെയും ചില ക്ഷേത്രങ്ങളിലും കഞ്ചാവ് പ്രസാദമായി നല്‍കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More