'രാഹുലിനോട് സംസാരിച്ചപ്പോള്‍ പ്രയാസങ്ങള്‍ മാറി' ;പൂര്‍ണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എടുക്കുന്ന ഏതൊരു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുളള ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഉമ്മന്‍ചാണ്ടിയും താനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണ്. അതും പരാജയത്തിന്റെ കാരണങ്ങളും രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. ഇന്നുതന്നെ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെടും. ഉമ്മന്‍ ചാണ്ടിയും താനും കോണ്‍ഗ്രസ് നേതൃത്വത്തോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്കുവേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമെടുക്കുന്ന ഏതൊരു തീരുമാനവും അംഗീകരിക്കും. പുതിയ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും താന്‍ നേരത്തേ തന്നെ ആശംസ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുലുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസങ്ങളും മാറി. തന്നോട് ഒരു നെഗറ്റീവ് താല്‍പ്പര്യവും രാഹുലിനില്ല. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയാവുമോ എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് ജിയോ ബേബി

More
More
Web Desk 22 hours ago
Keralam

'കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് ശരിയല്ലെന്ന് 'പച്ചരി'ഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും': എന്‍. എസ്. മാധവന്‍

More
More
Web Desk 1 day ago
Keralam

ജി. സുധാകരൻ കാലുവാരി; തെളിവുകൾ നിരത്തി എച്ച്. സലാം

More
More
Web Desk 1 day ago
Keralam

നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

More
More
Web Desk 1 day ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

More
More