ലക്ഷദ്വീപിന് നീതി ലഭിക്കുംവരെ പോരാടുമെന്ന് ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഐഷ സുല്‍ത്താന. നാളെ വൈകീട്ട് അഭിഭാഷകനൊപ്പമാണ് ഐഷ സുല്‍ത്താന കവരത്തി പൊലീസിനുമുന്നില്‍ ഹാജരാവുക. രാജ്യവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്. അന്വേഷണ സംഘവുമായി സഹകരിക്കും. നാടിനു നീതി ലഭിക്കുംവരെ പോരാടുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ശേഷം ആദ്യമായാണ് ഐഷ ലക്ഷദ്വീപിലേക്ക് പോകുന്നത്. ചോദ്യം ചെയ്യലിനുപോകുമ്പോള്‍ ഐഷയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടനെ തന്നെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവു എന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഐഷാ സുല്‍ത്താന നടത്തിയ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ്  ബിജെപി നേതാവ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More