ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയിസ് മറ്റ്യൂഡിക്ക് കൊവിഡ്19

കൊവിഡ്19 കായിക ലോകത്ത് ഭീതി സൃഷ്ടിക്കുന്നത് തുടരുന്നു. യുവന്റസിന്റെ  ഫ്രഞ്ച്താരം ബ്ലെയിസ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസുഖ ബാധിതനാകുന്ന യുവന്റസ് ക്ലബിന്റെ രണ്ടാമത്തെ കളിക്കാരനാണ് ബ്ലെയിസ് മറ്റ്യൂഡി. യുവന്റസിന്റെ മറ്റൊരു താരമായ ഡാനിയേല റു​ഗാനിക്കാണ് ആദ്യം കോവിഡ്19 സ്ഥിരീകരിച്ചത്. മറ്റ്യൂഡി ഹോം ക്വാറന്റയിൽ പ്രവേശിച്ചതായി ക്ലബ് അധികൃതർ അറിയിച്ചു. 2018 ലെ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അം​ഗമായിരുന്നു മറ്റ്യൂഡി.

കോവിഡ്19 ഏറ്റവും ​ഗുരുതരമായി ബാധിച്ച ഇറ്റലിയിൽ  കായിക മത്സരങ്ങൾ അടുത്ത മാസം വരെ നിർത്തിവെച്ചിരിക്കുകയാണ്. വലൻസിയ ക്ലബിനെ കളിക്കാർ ഏറെക്കുറെ പൂർണമായും കോവിഡിന്റെ പിടിയിലാണ്. കളിക്കാരും, കോച്ചും, സ്കൗട്ടിങ്ങ് സ്റ്റാഫും ഉൾപ്പെടെയുള്ളവർ ഐസോലേഷനിലാണ്. കഴിഞ്ഞ മാസം അവസാനം മിലാനിൽ ടീം കളത്തിൽ ഇറങ്ങിയിരുന്നു. ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിലാണ് ടീം കളിച്ചത്. അറ്റലാന്റക്ക് എതിരായ മത്സരം കാണാൻ പതിനായിരങ്ങൾ തടിച്ചുകൂടിയിരുന്നു എന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 4 താരങ്ങൾക്ക് അസുഖം സ്ഥിരീകരിച്ചത്.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More