നിമിഷാ ഫാത്തിമയെ വെടിവച്ചുകൊല്ലണമെന്ന് അവതാരകന്‍; പ്രകോപിതയായി അമ്മ

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ അവതാരകന്റെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു. വ്യൂ പോയിന്റ് എന്ന സംഘ്പരിവാര്‍ അനുകൂല യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെയാണ് സംഭവം. നിമിഷാ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവച്ചുകൊല്ലണമെന്ന തീരുമാനമാണ് എടുക്കേണ്ടത്. ലോകമനസാക്ഷി ഏതെങ്കിലുമൊരു അമ്മയുടെ കണ്ണുനീര്‍ കണ്ട് സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അത് ഈ അമ്മയുടേതുതന്നെയാണ് തുടങ്ങി വളരെയധികം പ്രകോപിപ്പിക്കുന്ന തരത്തിലുളള വാക്കുകള്‍ അവതാരകന്‍ പ്രയോഗിച്ചപ്പോഴാണ് ബിന്ദു മൈക്കും ക്യാമറയും തട്ടിമാറ്റിയത്.

' നിമിഷാ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവച്ചുകൊല്ലണമെന്ന തീരുമാനമാണ് എടുക്കേണ്ടതെന്ന് ഈ അമ്മയുടെ മുന്നില്‍ വച്ചുതന്നെ പറയുന്നു. ലോകമനസാക്ഷി ഏതെങ്കിലുമൊരു അമ്മയുടെ കണ്ണുനീര്‍ കണ്ട് സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അത് ഈ അമ്മയുടേതാണ്. ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിനുപകരം ഒരു തീവ്രവാദിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത് ' തുടങ്ങിയ കാര്യങ്ങളാണ് അവതാരകന്‍ പറയുന്നത്.

മകളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ നേരത്തേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഐഎസില്‍ ചേര്‍ന്ന യുവതികളെ തിരികെ ഇന്ത്യയിലേക്കയക്കാന്‍ അഫ്ഗാനിസ്ഥാന്‍ തയാറാണ് എന്നാല്‍ അവരെ തിരികെ കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അവര്‍ ചാവേറാക്രമണത്തിന് പരിശീലനം ലഭിച്ചവരാണെന്നും തിരികെ കൊണ്ടുവരുന്നത് രാജ്യത്തിന് ഭീഷണിയാകും എന്നും രഹസ്യാന്വേഷണ എജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More