അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തും - മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിലാണ് ഒടിടി ഫ്ലാറ്റ് ഫോമുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. സിനിമകള്‍ തിയേറ്ററില്‍ വരണമെന്നതാണ് സര്‍ക്കാരിന്‍റെ താത്പര്യം. ഒടിടി ഫ്ലാറ്റ് ഫോമില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി കലാകാരന്മാര്‍ക്ക് താത്കാലിക ആശ്വാസം നൽകുവാന്‍ സാധിക്കും. അതിനാലാണ് സര്‍ക്കാര്‍ ഒടിടി ഫ്ലാറ്റ് ഫോമിനെയും പരിഗണനയില്‍ ഉള്‍പ്പെടുത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാ മേഖലയെക്കുറിച്ച് ഹേമ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കും. എല്ലാ തിയറ്ററുകളും നവീകരിക്കണമെന്ന് സര്‍ക്കാരിന്‍റെ നിലപാട്. ഇതിന് മുന്നോടിയായി സർക്കാർ തീയറ്ററുകൾ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More