സംസ്ഥാനത്ത് മഴ കനക്കുന്നു; പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. 

ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തിരുന്നു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയത്ത് ശക്തമായ കാറ്റിൽ ആറ് വീടുകൾ തകർന്നു. രാമപുരം മേതിരിയിലാണ് സംഭവം. ശക്തമായ മഴയിൽ പറവൂരിൽ അൻപതോളം വീടുകൾ തകർന്നു. കോട്ടുവള്ളി പഞ്ചായത്തിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത നാല് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 1 day ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
Web Desk 1 day ago
Weather

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ മാത്രം 223 വീടുകള്‍ തകര്‍ന്നു

More
More
Web Desk 1 day ago
Weather

ഇടിമിന്നല്‍ മഴ: വ്യാഴാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

More
More
Web Desk 2 days ago
Weather

കേരളത്തില്‍ പ്രളയസാധ്യത മുന്നറിയിപ്പുമായി കേന്ദ്രം; ഡാമുകളില്‍ റെഡ് അലേര്‍ട്ട്

More
More
Web Desk 2 days ago
Weather

മഴക്കെടുതി: ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചുപോയി

More
More