ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ പവർ ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ടാറ്റാ പവർ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പിട്ടു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രധാന ഹൈവേകളിലുമുള്ള എച്ച്പി‌സി‌എൽ പമ്പുകളിലായിരിക്കും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

ടാറ്റ പവർ ഈസി ചാർജ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് ഇവ ഉപയോഗിക്കാൻ കഴിയും. കേന്ദ്ര  സർക്കാരിന്റെ ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ (NEMMP) പദ്ധതി പ്രകാരമാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിലൂടെ  ഇലക്ട്രിക് വാഹനങ്ങളുടെ സു​ഗമമായ ചാർജിം​ഗാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ സാങ്കേതിക പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എച്ച്പിസിഎല്ലുമായി പങ്കാളിത്തത്തിൽ  അതിയായ സന്തോഷമുണ്ടെന്ന് ടാറ്റാ പവർ ഇവി ചാർജിംഗ് ഹെഡ് സന്ദീപ് ബംഗിയ പറഞ്ഞു. പുതിയ സംരംഭം ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് കൂടുതലായി ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്പി‌സി‌എല്ലിന്റെ 18000 ലധികം പമ്പുകളിലാണ് ടാറ്റ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. രാജ്യത്തെ നൂറിലധികം ന​ഗരങ്ങളിലെ പെട്രോൾ പമ്പുകൾ, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, ഹൈവേകൾ എന്നിവിടങ്ങളിൽ 500 ലധികം പബ്ലിക് ചാർജി​ഗ് ശൃംഖല സ്ഥാപിക്കുകയാണ് ടാറ്റ പവറിന്റെ ലക്ഷ്യം.  പബ്ലിക് ചാർജിംഗ് സ്റ്റേഷനുകള്‍ കൂടാതെ ക്യാപ്റ്റീവ് ചാർജിംഗ്, ഹോം, ജോലിസ്ഥലത്തെ ചാർജിംഗ്, ബസുകൾക്കുള്ള അൾട്രാ റാപിഡ് ചാർജറുകളും ടാറ്റ പവർ സ്ഥാപിക്കും

Contact the author

Business Desk

Recent Posts

Web Desk 3 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 5 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 1 year ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More