അഴിമതിക്കേസില്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 71 ലക്ഷം രൂപ ദുരുപയോഗം ചെയ്ത കേസിലാണ് ലൂയിസ് ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറന്റ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ത്യാഗിയാണ് ലൂയിസിനെതിരായ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലൂയിസ് ഖുര്‍ഷിദിനെക്കൂടാതെ ട്രസ്റ്റ് സെക്രട്ടററി അഥര്‍ ഫാറൂഖിക്കെതിരെയും ജാമ്യമില്ലാ വാറന്റ് ഉണ്ട് . ഓഗസ്റ്റ് 16-ന് വാദം കേള്‍ക്കും. 2010 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ 17 ജില്ലകളില്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്ക് വീല്‍ച്ചെയരുകളും, ട്രൈസൈക്കിളുകളുമുള്‍പ്പെടെ വിതരണം ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ 71 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2012-ലാണ് ട്രസ്റ്റിനെതിരെ അഴിമതി ആരോപണങ്ങളുയര്‍ന്നുവന്നത്. ലൂയിസ് ഖുര്‍ഷിദായിരുന്നു ട്രസ്റ്റിന്റെ പ്രൊജക്ട് ഡയറക്ടര്. സല്‍മാന്‍ ഖുര്‍ഷിദ് യുപിഎ സര്‍ക്കാരിന് കീഴില്‍ കേന്ദ്രമന്ത്രിയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് 2017-ല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസില്‍ അന്വേഷണം ആരംഭിച്ചു. . 2019 ഡിസംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വ്യാജമാണെന്നും അവ കൃത്രിമമായി നിര്‍മ്മിച്ച് വികലാംഗ ക്ഷേമത്തിനായുളള കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്‍ഡ് തട്ടിയെടുത്തു എന്നുമാണ് ഖുര്‍ഷിദിനെതിരായ ആരോപണം. എന്നാല്‍, ഫരൂഖാബാദ്, അലിഖഡ്, ഷാജഹാന്‍പൂര്‍, മീററ്റ്, അലഹബാദ് തുടങ്ങി പന്ത്രണ്ടിലധികം ജില്ലകളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ക്യാംപുകള്‍ സംഘടിപ്പിക്കുയും ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു എന്നാണ് ട്രസ്റ്റിന്റെ വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 16 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 21 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More