മാനനഷ്ടക്കേസില്‍ കങ്കണാ റനൗട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കോടതി

ഡല്‍ഹി: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ നടി കങ്കണാ റനൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് അന്ധേരി മെട്രോപൊളിറ്റന്‍ കോടതി. കങ്കണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജാവേദ് അക്തറിന്റെ ഹര്‍ജി തളളിയ കോടതി അടുത്ത വാദത്തിന് കങ്കണ നേരിട്ട് ഹാജരായില്ലെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും പറഞ്ഞു. കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

കേസിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കിത്തരണമെന്ന് കങ്കണ അഭിഭാഷകന്‍ മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജോലിത്തിരക്കുകളുളളതിനാലാണ് ഇത്തരമൊരു കാര്യം ആവശ്യപ്പെടുന്നതെന്നും കങ്കണ കോടതിയെ അറിയിച്ചു. എന്നാല്‍ കങ്കണയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും അടുത്ത വാദത്തിന് ഹാജരാകണം അതല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഇത് കങ്കണയ്ക്കുളള അവസാനത്തെ അവസരമാണ്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

76-കാരനായ ജാവേത് അക്തര്‍ കഴിഞ്ഞ നവംബറിലാണ് കങ്കണാ റനൗട്ടിനെതിരെ പരാതി നല്‍കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് ജാവേദ് അക്തറിന്റെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 11 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More