മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കോവിഡ്

കോവിഡ്19 അസുഖം മൂലം മഹാരാഷ്ട്രയിൽ സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമാകുന്നു. സംസ്ഥാനത്ത് 11 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 63 ആയി. മുംബൈയിലും പൂനെയിലുമാണ് രോ​ഗം വ്യാപകമാകുന്നത്. ഇരു ന​ഗരങ്ങളിലും ബന്ദിന്റെ പ്രതീതിയാണ്. റോഡിൽ വാഹനങ്ങളും ആളുകളും കുറവാണ്. സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് പൊതുസ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കുന്നത്. മുംബൈ,പൂനെ,നാ​ഗ്പൂർ എന്നിവിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയാണ് അടച്ചത്. സാമ്പത്തിക തലസ്ഥാനം നിശ്ചലമാകുന്നത് ​ഗുരതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ജയിലുകളിലും കനത്ത ജാ​ഗ്രതാ നിർദ്ദേശമുണ്ട്. ജയിൽ സെല്ലുകളിലെ ബാഹുല്യം കുറക്കാൻ ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചു. ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനാണ് തീരുമാനം. 5000ത്തോളം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്തെ എട്ട് വരെയുളള സ്കുളുകളിലെ പരീക്ഷ റദ്ദാക്കി. ഹൈസ്കൂൾ ഹയർസെക്കന്ററി പരീൾകൾ അടുത്തമാസം 15 ന ശേഷം നടത്താനാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ​ഗെയ്ക്ക് വാദ് അറിയിച്ചു.


Contact the author

web desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More