പെ​ഗാസസ് സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് കേന്ദ്ര സർക്കാർ കൃത്യമായി മറുപടി പറയണമെന്ന് സുപ്രീം കോടതി

പെ​ഗാസസ് ഫോൺ ചോർത്തൽ ആരോപണത്തിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഫോൺ ചോർത്താൻ പെ​ഗാസസ് സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാത്തതിനെ കോടതി വിമർശിച്ചു. സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ രാജ്യസുരക്ഷയുടെ പേരിൽ ഇക്കാര്യം പറയാനാകില്ലെന്ന് കേന്ദ്ര സർക്കാറിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യം പറയുന്നതിൽ എന്ത് സുരക്ഷാ ഭീഷണിയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. 

നിലവിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അം​ഗീകരിക്കാനാവില്ലെന്ന് ഹർജിക്കാർ പറയുന്നതെന്നും കോടതി സോളിസിറ്റർ ജനറലിനെ അറിയിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനാകുമോ എന്നും കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. നിലവില്‍ സമർപ്പിച്ച സത്യവാങ്മൂലം അം​ഗീകരിക്കാനാവില്ലെന്ന് ഹർജിക്കാർക്കായി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെ​ഗാസസ് വിഷയത്തിൽ കൃത്യമായ മറുപടി പാർലമെന്റിൽ നൽകിയിട്ടുണ്ടെന്നും തുഷാർമേത്ത കോടതിയെ അറിയിച്ചു.

പെ​ഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ന്യായാധിപർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തിയെന്ന് ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു. സ്ഥാപിതതാൽപര്യങ്ങൾക്കായി ചില തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ശാസ്ത്ര സാങ്കേതിക  മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. ഫോൺ ചോർത്തൽ ആരോപണത്തിന്റെ വിവിധ വശങ്ങൾ വി​ദ​ഗ്ധ സമിതി പരിശോധിക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെഗാസസ് വിഷയത്തെക്കുറിച്ചുള്ള രണ്ട് പേജുള്ള സത്യവാങ്മൂലം കേന്ദ്ര സർക്കാറിനായി ശാസ്ത്ര സാങ്കേതി മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സർക്കാരിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ മന്ത്രാലയം നിഷേധിച്ചു. ആരോപണങ്ങൾക്ക് തെളിവില്ലെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പെ​ഗാസസ് ഫോൺചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More