ഇനി റൂട്ട് മാപ്പും അഭ്യർഥനയുമില്ല; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട്  ജില്ല പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്.  ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങൾ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനിടെ വിലക്കുകള്‍ ലംഘിച്ച് റോട്ടില്‍ ഇറങ്ങിയവരെ പോലീസ് ആട്ടിപ്പായിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് തടയുന്നുണ്ട്. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രം. ജില്ലയിലെ എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശമുണ്ട്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലാണ്.

കടകള്‍ തുറന്നില്ലെങ്കില്‍ തുറപ്പിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്ക് പോകുകയാണെങ്കില്‍ പോലും ആവശ്യമായ രേഖകള്‍ കാണിക്കേണ്ടി വരും. ഇനി റൂട്ട് മാപ്പുകളോ അഭ്യര്‍ത്ഥനകളോ ഉണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞിട്ടുണ്ട്. പുതിയ അഞ്ചു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ  ജില്ലയിൽ രോഗബാധിതരുടെ എണ്ണം പത്തൊൻപതായി.  നിലവിൽ ജില്ലയിലാകെ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. 

പ്രിയപ്പെട്ട വായനക്കാര്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More