അധികാരികളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് - ജസ്റ്റിസ് രവീന്ദ്ര ഭട്ട്

ഡല്‍ഹി: അധികാരികളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് രവീന്ദ്ര ഭട്ട്. നിരവധി മഹാത്മക്കളുടെ ജീവ ത്യാഗത്തിന്‍റെ ഫലമായാണ് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിച്ചത്. അതിനാല്‍ ജനാധിപത്യം എപ്പോഴും ജനങ്ങളുടെ വിചാരണക്ക് വിധയമാണെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

'ജനാധിപത്യത്തില്‍ ജനങ്ങളുടെ സൂക്ഷ്മപരിശോധന സുപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്‍റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും രണ്ടാണ്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികൾ. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്പോൾ നിയമവ്യവസ്ഥയുടെ തുടർച്ച നിലനിർത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികളെന്നും കണക്ടിങ് ഗവേൺഡ്, ഗവേണിങ് ആൻഡ് ഗവേണൻസ് എന്ന ഫോറത്തിന്‍റെ ഒന്നാം വാർഷിക പരിപാടിയിൽ സംസാരിക്കുമ്പോള്‍ ജസ്റ്റിസ് വ്യക്തമാക്കി. 

അതോടൊപ്പം, അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ഓരോ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും വളരെ അര്‍ത്ഥവത്തായ കാര്യങ്ങളാണ്. അത് മനസിലാക്കി ജോലി ചെയ്യാന്‍ ഓരോ അധികാരിയേയും പ്രാപ്തരാക്കേണ്ടത് ജനങ്ങളാണ്. അക്രമങ്ങള്‍ ഇല്ലാതെ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കേണ്ടത് ഓരോ പൌരന്‍റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 4 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More