കൊവിഡ്-19: കേരള ഹൈക്കോടതി അടച്ചു; ഇനി ആഴ്ചയിൽ രണ്ടുദിവസം സിറ്റിംഗ്

പുതിയ കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു. ഏപ്രില്‍ എട്ടുവരെയാണ് അടച്ചിടാന്‍ പോകുന്നത്. ഇനിമുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രിൽ എട്ടുവരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ  കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും. ഏപ്രിൽ എട്ടിനു  മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും. അതിനിടെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിരോധനം അടക്കമുള്ള കര്‍ശനമായ നടപടകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവൈലബ്ള്‍ ക്യാബിനറ്റ് തിരുവനന്തപുരത്ത് തുടരുകയാണ്.

പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട്  ജില്ല പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്.  ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങൾ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഷാപ്പ് ലേലം വിളിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധം വിളിച്ചു വരുത്തി. കൊവിഡ് പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കലക്ടർമാർക്ക് തന്നെയാണ് ലേലത്തിന്റെയും ചുമതല എന്നതാണ് ഏറ്റവുംവലിയ വിരോധാഭാസം.

Contact the author

News Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More