പാല്‍ വില്‍ക്കാന്‍ പറ്റുന്നില്ല; നാളെ സംഭരണമില്ല - മില്‍മ മലബാര്‍ റീജിയണ്‍

കോഴിക്കോട്: മലബാര്‍ മേഖലയില്‍ പാല്‍ വില്‍ക്കാന്‍ പറ്റുന്നില്ലെന്നും അതിനാല്‍ നാളെ പാല്‍ സംഭരിക്കില്ലെന്നും  മാനജിംഗ് ഡയരക്ടര്‍ കെ.എം.വിജയകുമാര്‍ അറിയിച്ചു. മലബാര്‍ റീജ്യണില്‍ മാത്രമായി മില്‍മ പ്രതിദിനം ഏകദേശം 600- ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ മലബാറിലെ കാസര്‍ഗോഡ്‌ മുതല്‍ പാലക്കാടുവരെയുള്ള ആറു ജില്ലകളില്‍ കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് ദിവസം പ്രതി പാല്‍ വില്‍പ്പന കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് സംഭരണം നിര്‍ത്താന്‍ മില്‍മ നിര്‍ബന്ധിതരായിരിക്കുന്നത് എന്നും മാനജിംഗ് ഡയരക്ടര്‍ അറിയിച്ചു.

മില്‍മ, പാല്‍ വിതരണം നടത്തുന്നത് സ്വന്തം ഔട്ട്‌ലറ്റു കളിലൂടെയല്ല. മറിച്ച്  ഫ്രാഞ്ചൈസികളിലൂടെയും അംഗീകൃത വിതരണക്കാരിലൂടെയും മറ്റ് ചെറുകിട ചില്ലറ വ്യാപാരികളിലൂടെയുമാണ്. മലബാറില്‍ കാസര്‍ഗോഡ്‌ പൂര്‍ണ്ണമായും കോഴിക്കോട്ട് ഭാഗികമായും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കടകള്‍ പലയിടത്തും അടച്ചിട്ടിരിക്കുകയാണ്. മലബാറില മറ്റു ജില്ലകളിലും ശക്തമായ കോറോണാ ജാഗ്രതയെ തുടര്‍ന്ന് വ്യാപാരം കുറവാണ്. 

നാളെ (ചൊവ്വ) രാവിലത്തെയും വൈകുന്നേരത്തെയും സംഭരണമാണ് വേണ്ടെന്നു വെച്ചിരിക്കുന്നത്. മില്‍മയുടെ സംഭരണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വില്പന കുറയുന്നത് മില്‍മയെ പ്രതിസ്ന്ധിയിലാക്കുകയാണ്. ഇത് മറികടക്കാനാണ് ഒരു ദിവസത്തെ സംഭരണം തല്ക്കാലം തടയുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ തീരുമാനങ്ങള്‍ എന്നാണ് കരുതുന്നത്. എന്നാല്‍ പാല്‍ സംഭരണം നിറുത്തിവെക്കുന്നത് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കും. തുടര്‍ ദിവസങ്ങളിലും ഇതേ നടപടി തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ക്ഷീര കര്‍ഷക പ്രതിനിധികള്‍ മുസിരിസ് പോസ്റ്റിനോട് പറഞ്ഞു.  


Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More